മുംബയ്: കാശ്മീരിലെ പഹൽഗാമിലെ ആക്രമണം കാടത്തവും ദയാരഹിതവുമാണെന്നും ഫൈറ്ററായ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വെല്ലുവിളുകളും ഏറ്റെടുക്കുമന്നും രജനീകാന്ത്. മുംബയിൽ വിനോദച്ചകോടിയായ വേവ്സിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിൽ സമാധാനവും രാജ്യത്ത് സന്തോഷവും കൊണ്ടുവരാൻ മോദിക്ക് കഴിയും. വിനോദ ഉച്ചകോടി നടക്കുമോയെന്ന് പലരും ആശങ്കപ്പട്ടു. എന്നാൽ മോദിയിലുള്ള വിശ്വാസം കാരണം എനിക്ക് അത് ഉറപ്പായിരുന്നു- രജനി പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ ബൗദ്ധികമായ ആത്മാവാണ് മലയാള സിനിമയെന്ന വിശേഷണത്തിൽ നന്ദിയുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. പദ്മരാജൻ,അരവിന്ദൻ പോലെ അനുഗ്രഹീതരായ സംവിധായകരും നടന്മാരുമാണ് മലയാളത്തിലുള്ളത്. ആസ്വാദനത്തിനുള്ള ഉള്ളടക്കം വളരെ വലുതാണ്. ആർട്ട് സിനിമകൾക്കും വിനോദമൂല്യമുണ്ട്. വാണിജ്യ, ആർട്ട് സിനിമകൾക്കിടയിലെ അന്തരം വളരെ നേർത്തതാണ്. ഇരുവിഭാഗം സിനിമകളയും വേർതിരിച്ചു കാണുന്നില്ല. കഥാഖ്യാനമാണ് ജനങ്ങളെ സ്പർശിക്കുന്നത്- മോഹൻലാൽ പറഞ്ഞു.
കുട്ടിക്കാലം മുതൽ ആദ്യപ്രണയം അഭിനയമായിരുന്നെന്ന് നടൻ ചിരഞ്ജീവി പറഞ്ഞു. ആ സ്വപ്നത്തിലേക്കുള്ള അടങ്ങാത്ത ആഗ്രഹമാണ് തന്ന മുന്നോട്ടു നയിച്ചത്. പ്രേക്ഷകർ തൊട്ടടുത്തെ വീട്ടിലെ കുട്ടിയായി കാണണമെന്നാണ് ആഗ്രഹിച്ചത്. അതിനാൽ കഴിയുന്നത്ര സ്വാഭാവികതയോടെയും ആത്മാർത്ഥതയോടെയും അഭിനയിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |