അഹമ്മദാബാദ്: മുന്‍നിരയുടെ തകര്‍പ്പന്‍ ഫോമില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത 20 ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ടൈറ്റന്‍സ് അടിച്ചെടുത്തത്. ടോപ് ത്രീയില്‍ കളിക്കുന്ന സായ് സുദര്‍ശന്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ എന്നിവരുടെ മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന യുവതാരം സായ് സുദര്‍ശന്‍ 23 പന്തുകളില്‍ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെ 48 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ 41 പന്തുകളില്‍ നിന്ന് 87 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ടൈറ്റന്‍സ് അടിച്ചെടുത്തത്. സായ് പുറത്തായതിന് ശേഷം എത്തിയ ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് ഗില്‍ അതിവേഗം സ്‌കോര്‍ ചെയ്തു. ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയപ്പോഴാണ് 13ാം ഓവറിലെ അവസാന പന്തില്‍ ഗില്‍ പുറത്തായത്. 38 പന്തുകളില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്‌സറും സഹിതം 76 റണ്‍സാണ് ഗില്‍ സ്വന്തം പേരില്‍ കുറിച്ചത്.
37 പന്തുകള്‍ നേരിട്ട ജോസ് ബട്‌ലറുടെ ബാറ്റില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും പിറന്നു. 64 റണ്‍സെടുത്ത ബട്‌ലര്‍ 19ാം ഓവറിലാണ് പുറത്തായത്. വാഷിംഗ്ടണ്‍ സുന്ദര്‍ 21(16), രാഹുല്‍ തെവാത്തിയ 6(3), റാഷിദ് ഖാന്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഷാരൂഖ് ഖാന്‍ 6*(2) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ജയദേവ് ുനദ്കട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സിനും സേഷാന്‍ അന്‍സാരിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |