കണ്ണൂർ:സുരക്ഷത ക്രോസ് ലൈനായ സീബ്രാലൈനും വേഗത കുറച്ചുപോകാനുള്ള സ്പീഡ് ബ്രേക്കറുകളും തമ്മിലുള്ള ദൃശ്യസാമ്യം മൂലം കണ്ണൂർ നഗരത്തിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
നഗരങ്ങളിലെ പല ഭാഗങ്ങളിലും സീബ്ര ലൈനും സ്പീഡ് ബ്രേക്കറും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് .സ്പീഡ് ബ്രേക്കറുകൾ സീബ്ര ലൈനാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമാണ് പലയിടത്തും. തെറ്റിദ്ധരിക്കപ്പെട്ട് സ്പീഡ് ബ്രേക്കറുകളിലൂടെ കാൽനടയ്ക്ക് തിരഞ്ഞെടുക്കുന്നത് അപകടസാദ്ധ്യത വർദ്ധിക്കുകയാണ്.
ആവശ്യമായ സൈൻബോർഡുകൾക്കും അടയാളങ്ങൾക്കുമൊപ്പം സീബ്ര ലൈനുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം സ്ഥാപിക്കണമെന്നതാണ് ഇതിന് പരിഹാരമെന്നാണ് വിദഗ്ധർ പറയുന്നത്. നഗരവാസികൾക്ക് റോഡുകൾ കൂടുതൽ സുരക്ഷിതമാകണമെങ്കിൽ സീബ്ര ലൈനുകളും സ്പീഡ് ബ്രേക്കറുകളും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും ഇവർ പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ പൊതുജനങ്ങളും തയ്യാറാകേണ്ടതുണ്ടെന്നും ഇവർ പറയുന്നു.
സീബ്രാ ലൈൻ വീതി കൂടി വെള്ള നിറത്തിൽ
ട്രാഫിക് സംവിധാനത്തെക്കുറിച്ച് ധാരണയുള്ളവർക്ക് സ്പീഡ് ബ്രേക്കറും സീബ്രാ ലൈനും തമ്മിൽ മാറി പോകാനുള്ള സാഹചര്യം വളരെ കുറവാണ്. ഇവ രണ്ടും തിരിച്ചറിയാനുള്ള മാർഗം അതിന്റെ ഡിസൈനും നിറവുമാണ്. വീതി കൂടിയതും വെളുത്തനിറത്തിലുള്ളതുമാണ് സീബ്രാ ലൈൻ. മഞ്ഞ, വെള്ള നിറങ്ങളിൽ വീതി കുറഞ്ഞതാണ് സ്പീഡ് ബ്രേക്കർ. ഹംപ് എത്തുന്നതിന് മുമ്പും ഹംപ് കഴിഞ്ഞും ഒരു നിശ്ചിത അകലം പാലിച്ചാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി, സ്കൂൾ പോലെയുള്ള സിഗ്നൽ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ സ്പീഡ് ബ്രേക്കർ അത്യാവശ്യമാണ്.
കാൽനടയാത്രക്കാർ സീബ്ര ലൈൻ ഉണ്ടെങ്കിൽ കൂടിയും റോഡ് മുറിച്ച് കടക്കാൻ അവ ഉപയോഗിക്കുന്നില്ല. കൂടുതലായും കാൽനടയാത്രക്കാർ വാഹനാപകടത്തിൽപെടുന്നുണ്ട്. ചില നേരങ്ങളിൽ കാൽനടയാത്രക്കാരുടെ അനാസ്ഥ മൂലം വാഹന യാത്രക്കാർക്കും അപകടങ്ങൾ സംഭവിച്ച സാഹചര്യങ്ങളുണ്ട്. മഴക്കാലത്ത് സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അപകടസാദ്ധ്യത കൂടുതലാണ്. സീബ്രാ ലൈനും സ്പീഡ് ബ്രേക്കറും തെറ്റിദ്ധരിക്കപ്പെടാനുള്ള പ്രധാനമായുള്ള കാരണം ടൗണുമായുള്ള സമ്പർക്ക കുറവും ശ്രദ്ധയിലായ്മയുമാണ്.
സതീഷ് ,സി.പി.ഒ (ട്രാഫിക് ബോധവത്ക്കരണ ക്സാസ് കൈകാര്യം ചെയ്യുന്നു )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |