പയ്യന്നൂർ : ഗവ. ബോയ്സ് ഹൈസ്‌കൂൾ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ 12 മുതൽ18 വരെ നടക്കുന്ന ടി.ഗോവിന്ദൻ അഖിലേന്ത്യാ വോളിയുടെ ഭാഗമായി ലഹരിയുടെ ഒളിയിടങ്ങളല്ല ഒരുമയുടെ കളിയിടങ്ങൾ തുറക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പയ്യന്നൂർ വാക്കത്തോൺ ഇന്ന് രാവിലെ 7ന് കൊറ്റി റെയിൽവേ മേൽപ്പാലം പരിസരത്ത് നിന്ന് ആരംഭിക്കും.എം.എൽ.എ മാരായ ടി.ഐ.മധുസൂദനൻ, എം.വിജിൻ ,നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, സിനിമ താരം പി.പി.കുഞ്ഞികൃഷ്ണൻ,ലോക ബോക്സിങ്ങ് താരം കെ.സി.ലേഖ, നിരവധി ദേശീയ അന്തർദേശീയ വോളി താരങ്ങൾ തുടങ്ങി പയ്യന്നൂരിലെ സാമൂഹ്യ ,രാഷ്ട്രീയ,സാംസ്‌കാരീക ,മാദ്ധ്യമ ,കായിക മേഖലകളിലെ പ്രമുഖർ ബോയ്സ് ഹൈസ്‌കൂൾ സ്റ്റേഡിയം വരെ നടക്കുന്ന വാക്കത്തോണിൽ പങ്കാളികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |