പയ്യന്നൂർ : തവിടിശ്ശേരി ഗവ.ഹൈസ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ പ്രവർത്തന ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ' പി.വി.വത്സല, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.തമ്പാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രജനിമോഹൻ, കെ.പി.രമേശൻ, പഞ്ചായത്തംഗം സി ചിന്താമണി, പി.പ്രകാശൻ, വി.കെ.സതീഷ്, വിജിന സുധീഷ് സംസാരിച്ചു. പ്രധാന അദ്ധ്യാപിക കെ.ടി.സ്മിത സ്വാഗതവും, പി.സരിത നന്ദിയും പറഞ്ഞു. സംസ്ഥാന കായിക വകുപ്പ് നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക വകുപ്പിൽ നിന്ന് 50 ലക്ഷവും പയ്യന്നൂർ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും ചേർത്താണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |