മുഹമ്മ: മുഹമ്മ ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി ഉയർത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ
വിവരശേഖരണം നടത്തി. സർവ്വേ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. വ്യക്തികളുടെ പ്രായം, ആരോഗ്യസ്ഥിതി, വരുമാനം, കുടുംബാവസ്ഥ , സാമൂഹ്യാന്തരിക്ഷം തുടങ്ങിയ വിവരങ്ങളാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈസ് പ്രസിഡൻ് എൻ.ടി റെജി , സ്ഥിരസമിതി അംഗങ്ങളായ സി.ഡി. വിശ്വനാഥൻ, പി.എൻ. നസീമ , കിലാ ഫാൽക്കറ്റി മഹേശൻ, വിനിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |