ന്യൂഡൽഹി: ശ്രീരാമനെ പുരാണ കഥാപാത്രമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി. യു.എസ് സർവകലാശാലയിൽ നടന്ന സംവാദത്തിനിടെയാണ് രാഹുൽ ശ്രീരാമനെ പുരാണ കഥാപാത്രമെന്ന് വിശേഷിപ്പിച്ചത്. തീർത്തും ഹിന്ദു വിരുദ്ധ പരാമർശമാണിതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൺ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിൽ നടന്ന സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.
ഹിന്ദു ദേശീയത ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന മതേതര രാഷ്ട്രീയം എങ്ങനെ രൂപപ്പെടുത്തണം എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു രാഹുൽ. ഇന്ത്യയിലെ സാമൂഹിക പരിഷ്‌കർത്താക്കളും രാഷ്ട്രീയ ചിന്തകരും മതഭ്രാന്തന്മാരല്ലെന്ന് മറുപടി നൽകിയ ഗാന്ധി, ബി.ജെ.പി പറയുന്നത് ഹിന്ദു ആശയമായി താൻ പരിഗണിക്കുന്നതേ ഇല്ലെന്നും സൂചിപ്പിച്ചു.''പുരാണ കഥാപാത്രമായ ശ്രീരാമനും അങ്ങനെയുള്ള ആളായിരുന്നു. അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു. ബി.ജെ.പി പറയുന്നതിനെ ഹിന്ദുക്കളുടെ ആശയമായി ഞാൻ കണക്കാക്കുന്നില്ല. ഹിന്ദുക്കളുടെ ആശയം കൂടുതൽ ബഹുസ്വരതയുള്ളതും സഹിഷ്ണുതയുള്ളതും തുറന്നതും ആണെന്നാണ് കരുതുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സമൂഹങ്ങളിലും ആ ആശയങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത ആളുകളുണ്ട്. ഗാന്ധിജി അവരിൽ ഒരാളാണ് '' -രാഹുൽ പറഞ്ഞു.
കോൺഗ്രസിന് തെറ്റ് സംഭവിച്ചു
കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ വീഴ്ചകളടേയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാൻ താനൊരുക്കമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താനില്ലാതിരുന്ന സന്ദർഭങ്ങളിലാണ് പാർട്ടിയുടെ ഭാഗത്തുനിന്ന് നിരവധി തെറ്റുകൾ സംഭവിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു. 1984ൽ നടന്ന സിഖ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |