ശ്രീനഗർ: ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹദൂർ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമായിരുന്നു അപകടം.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ട്രക്ക് 700 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സൈന്യം, ജമ്മു കാശ്മീർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, സന്നദ്ധപ്രവർത്തകർ തുടങ്ങിയർ രക്ഷാപ്രവർത്തനം നടത്തി. വാഹനം പൂർണ്ണമായും തകർന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |