ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന,ട്വന്റി-20 ഫോർമാറ്റുകളിലെ ടീം റാങ്ക് പട്ടികകളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു.വൈറ്റ് ബാൾ ഫോർമാറ്റുകളിൽ ഒന്നാമതെത്തിയപ്പോൾ റെഡ് ബാൾ ഫോർമാറ്റിൽ (ടെസ്റ്റ്) ഇന്ത്യയ്ക്ക് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടിവന്നു.
124 റേറ്റിംഗ് പോയിന്റുകളോടെയാണ് ഇന്ത്യ ഏകദിനത്തിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. കിവീസ് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്. ശ്രീലങ്കയാണ് നാലാം സ്ഥാനത്ത്. ട്വന്റി-20 ഫോർമാറ്റിൽ ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പിന്നിൽ ഓസ്‌ട്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമാണ്.
സമീപകാലത്ത് ടെസ്റ്റിൽ ന്യൂസിലാൻഡിനോടും ഓസ്ട്രേലിയയോടും തോൽവികൾ ഏറ്റുവാങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ ദക്ഷിണാഫ്രിക്ക മൂന്നാമതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |