ചാലക്കുടി: താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാർമാർ തമ്മിലുണ്ടായ വാക്കേറ്റം സംഘട്ടനത്തിൽ കലാശിച്ചു. ഒരാൾക്ക് മർദ്ദനമേറ്റു. പരിക്കേറ്റ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ സി.വി.സുരേഷിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദ്ദനമേറ്റെന്ന പരാതിയുമായി മറ്റൊരു ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത് കുമാറും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഓഫീസിലെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലാർക്കും തഹസിൽദാർ രഞ്ജിത്ത്കുമാറും തമ്മിൽ തർക്കമുണ്ടായി. ഇത് ഒത്തുതീർപ്പാക്കാൻ എത്തിയതായിരുന്നു ഹെഡ് ക്വാർട്ടേഴ്‌സ് തഹസിൽദാർ. സി.വി.സുരേഷിന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് കാര്യാലയത്തിൽ യോഗം ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |