കാഞ്ഞങ്ങാട് : പട്ടിക വർഗ്ഗ വികസന വകുപ്പ് നീലേശ്വരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ചേർന്ന് പഠനോത്സവത്തിന്റെ ഭാഗമായി നീലേശ്വരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിലുള്ള സാമൂഹ്യ പഠന മുറികളിലെ വിദ്യാർത്ഥികൾക്കായി ഏകദിന ഫുട്ബോൾ ടൂർണമെന്റ് നടത്തി . അത്തിക്കോത്ത് എസി നഗർ പഠനമുറി ഗ്രൗണ്ടിൽ നടന്ന മത്സരം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ രാജൻ അത്തിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള എടമുണ്ട, അത്തിക്കോത്ത് ,, ആയമ്പാറ, കാലിയടുക്കം വെള്ളംതട്ട ബങ്കളം പങ്കെടുത്തു. ജി.പ്രജീഷ്, സൂര്യ ജാനകി, എം.ജസ്ന,കെ.പ്രകാശ്, സി കെ.അശ്വതി, പി.ഷൈമ, കെ.വിജേഷ്, കെ.രാകേഷ്, പി.രജിത, എ.നമിത, സി ഗോപിക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |