ന്യൂഡൽഹി: സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്റി രാജ്നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും സൈനിക മേധാവികളെയും വിളിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു.രജൗരിയിൽ ചാവേർ ആക്രമണമുണ്ടായി. അതിർത്തിയിൽ പാകിസ്ഥാന്റെ കനത്ത ഡ്രോൺ ആക്രമണത്തിൽ ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു.
ജീവനക്കാരുടെ അവധികൾ റദ്ദാക്കി
പാക്- ഇന്ത്യൻ അതിർത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാവാൻ ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരോടും നിർബന്ധമായും ജോലിക്കെത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നാണ് അറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |