ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കരസേന ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിയുടെ പേര് സുപ്രീംകോടതി വിധിയിലും പരാമർശിച്ചിരുന്നു. കരസേനയിൽ വനിത ഉദ്യോഗസ്ഥർക്ക് സ്ഥിര കമ്മിഷൻ പദവി അനുവദിച്ച 2020ലെ വിധിയിലാണ് അന്ന് ലെഫ്റ്റനന്റ് കേണലായിരുന്ന സോഫിയയുടെ നേട്ടങ്ങളെ പ്രകീർത്തിച്ചത്.
'എക്‌സർസൈസ് ഫോഴ്സ് 18" എന്ന മൾട്ടി നാഷണൽ മിലിട്ടറി പരിശീലനത്തിൽ കരസേന സംഘത്തെ നയിച്ചത് സോഫിയ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിധിയിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു പരിശീലന പരിപാടിയിൽ സേനയെ നയിച്ച ആദ്യവനിത കൂടിയായിരുന്നു സോഫിയ. 2006ൽ ഐക്യരാഷ്ട്രസഭ കോംഗോയിൽ നടത്തിയ സമാധാന ശ്രമങ്ങളുടെ ഭാഗമായി പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |