മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് പഫ്സ്. ചായ, ജ്യൂസ്, ഷാർജ തുടങ്ങി എല്ലാത്തിന്റെയും ഒപ്പം നാം പഫ്സ് കഴിക്കാറുണ്ട്. ചിക്കനും മുട്ടയും ബീഫും എല്ലാം അടങ്ങിയ പഫ്സ് കടകളിൽ ലഭ്യമാണ്. മധുരമുള്ള പഫ്സുകൾ വരെ സുലഭമാണ്. പണ്ട് മിക്ക ആഘോഷങ്ങൾക്കും മുട്ട പഫ്സായിരുന്നു താരം. എന്നാൽ മുട്ട പഫ്സ് കഴിക്കുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്താണ് ഒരു മുട്ടയുടെ പകുതി മാത്രം പഫ്സിൽ വയ്ക്കുന്നതെന്ന്.
മുഴുവൻ വച്ചാൽ എന്താണ് പ്രശ്നമെന്ന്? ബാക്കി മുട്ട എവിടെയെന്നൊക്കെ നാം തമാശയ്ക്ക് ചോദിക്കാറുണ്ട്. എന്താണ് ശരിക്കുള്ള ഇതിന്റെ കാരണം. ആലോചിച്ച് തല പുണ്ണാക്കേണ്ട, അതിനുള്ള ഉത്തരം വളരെ സിമ്പിളാണ്. പകുതി മുട്ടവയ്ക്കുന്നത് പഫ്സിന്റെ ഷേയ്പ്പ് നിലനിർത്താൻ സഹായിക്കുന്നു. പഫ്സ് പോക്കറ്റ് സെെസാണ്. അതിൽ മുഴുവൻ മുട്ട വച്ചാൽ മസാലയുമായി ചേർന്ന് അടച്ചുവച്ച് ബേയ്ക്ക് ചെയ്യുവാൻ പ്രയാസമാണ്.
സവാളയുടെ മസാലക്കൂട്ടിൽ പകുതി മുട്ട ചേരുമ്പോൾ അത് മസാലയുടെ രുചിയോടെ ചേർന്ന് സ്വാദ് ഇരട്ടിയാക്കുന്നു. ഒരു പഫ്സിൽ പകുതി മുട്ട വയ്ക്കുന്നതിൽ ബിസിനസ് പരമായ കാരണവുമുണ്ട്. ബേക്കറികൾക്കോ പഫ്സ് മൊത്തത്തിൽ വിൽക്കുന്നവർക്കോ പകുതി മുട്ട വയ്ക്കുന്നത് ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതെല്ലാമാണ് പകുതി മുട്ടവയ്ക്കുന്നതിന്റെ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |