മുതലമട: കോട്ടയം എം.ജി യൂണിവേഴ്സിറ്റിയും ബട്ടർഫ്‌ളൈ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കൗമാരക്കാർക്കായുള്ള ദ്വിദിന ശില്പശാല 2025 മുതലമടയിൽ നടത്തി. 'കൗമാര സാധ്യതകൾ ചിറകു വിടർത്തട്ടെ' എന്ന ശില്പശാലയിൽ 8, 9, 10 ക്ലാസുകളിലെ 19 കുട്ടികൾ പങ്കെടുത്തു. എം.ജി യൂണിവേഴ്സിറ്റിയിലെ പി.ആർ.അജയകുമാർ, എം.വാസുദേവൻ, കെ.സുശീല, കെ.എം.സബീയ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ അവതരിപ്പിച്ച സ്‌കിറ്റ്, ഡാൻസ്, ചെണ്ടമേളം എന്നിവയും കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും ശ്രദ്ധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |