മേയ് 9ന് രാത്രി അതിർത്തി ഗ്രാമങ്ങളിൽ സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള പാക് അക്രമണം രൂക്ഷം.
സ്‌കാർഡു, സർഗോധ, ജേക്കബ്ബാദ്, ഭോലാരി തുടങ്ങിയ നിർണായക പാക് വ്യോമതാവളങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും തകർത്ത് ഇന്ത്യൻ സേന.
പാകിസ്ഥാനിലെ റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ വ്യോമതാവളങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സംഭരണ മേഖലകൾ എന്നിവയും തകർത്തു.
പാകിസ്ഥാൻ അപായം മണത്തു. യു.എസിന്റെയും സൗദിയുടെയും ഇടപെടൽ സജീവമായി. നാശനഷ്ടങ്ങൾക്ക് ലോകം ഉത്തരവാദിയല്ലെന്ന് പാക് സേനാമേധാവി അസീം മുനീറിനെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റൂബിയോ അറിയിച്ചു.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സെക്രട്ടറി റൂബിയോയും നടത്തിയ ചർച്ചയിൽ ഇന്ത്യ വിശ്വാസം അർപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |