തിരുവനന്തപുരം: പാർട്ടി സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന കൗൺസിൽ വരുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. അതിർത്തിയിലെ ഗുരുതര സാഹചര്യങ്ങളിൽ മാറ്റം വന്നതിനാലാണിത്. ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങൾ മുൻ തീരുമാനപ്രകാരം തന്നെ നടത്തണമെന്നും സെക്രട്ടറി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |