ലക്‌നൗ: ഉത്തർപ്രദേശിൽ ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ സുഹൃത്തിനെ പ്രതികൾ കാറിൽ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സംഭവത്തിൽ ഗ്രേറ്റർ നോയിഡ സ്വദേശികളായ സന്ദീപ്,അമിത്,ഗാസിയാബാദ് സ്വദേശി ഗൗരവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് 17കാരിയായ പെൺകുട്ടിയെയും 19കാരിയായ സുഹൃത്തിനെയും കബളിപ്പിച്ചാണ് പ്രതികൾ ഗ്രേറ്റർ നോയിഡയിൽ എത്തിച്ചത്. തുടർന്ന് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്‌ക്കിടെ പെൺകുട്ടികളും പ്രതികളും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനിടെ പത്തൊൻപതുകാരിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട 17കാരി പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |