തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. പന്ത്രണ്ട് പേർ കെട്ടിടത്തിൽ താമസമുണ്ടായിരുന്നു. ഇവർ ജോലിക്ക് പോകാൻ തയ്യാറാകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഒൻപത് പേർ ഓടി രക്ഷപ്പെട്ടിരുന്നു.
നാൽപ്പത് വർഷം പഴക്കമുള്ള കെട്ടിടമാണിതെന്നാണ് സൂചന. ഇപ്പോഴത്തെ ഉടമയുടെ മുത്തച്ഛന്റെ കാലത്താണ് ചെങ്കല്ല് പാകി നിർമിച്ച ഈ ഓടിട്ട കെട്ടിടം പണിതത്. കനത്ത മഴയിൽ ഇടിഞ്ഞുവീണതാകാമെന്നാണ് സൂചന. കെട്ടിടം പൂർണമായും നിലംപൊത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |