കോഴിക്കോട്: മഹാരാഷ്ട്രയിലെ സാംഗ്ളി ജില്ലാ സ്പോട്സ് സ്റ്റേഡിയത്തിൽ നടന്ന സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ, പുരുഷ, വനിതാ വിഭാഗത്തിൽ ഇരട്ട കിരീടം നേടി ചാമ്പ്യന്മാരായ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. ഷിജോ സ്കറിയ അദ്ധ്യക്ഷനായി. ഫൈനലിൽ പുരുഷ വിഭാഗത്തിൽ കർണാടകയെ 27-25 നും വനിതാ വിഭാഗത്തിൽ മഹാരാഷ്ട്രയെ 33-30 നുമാണ് തോൽപ്പിച്ചത്. വിപിൻ സോജൻ, കെ.അക്ഷയ്, എസ് ഗ്രേയ, സിന്ദുഷിജോ, കെ.കെ ഷിബിൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |