തിരുവനന്തപുരം: തന്റെ രൂപസാദൃശ്യമുള്ള ഡമ്മി തയ്യാറാക്കി കേഡൽ കാത്തിരുന്നു, നാലുപേരെയും കൊലപ്പെടുത്താൻ. ഡമ്മിയുൾപ്പെടെ മൃതദേഹങ്ങൾ വീട്ടിലിട്ട് കത്തിച്ച് താനും കൊല്ലപ്പെട്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. മൃതശരീരങ്ങൾക്ക് തീ കൊളുത്തിയപ്പോൾ ആളിപ്പടർന്നു. കേഡലിന്റെ കാലുപൊള്ളി. വെപ്രാളത്തിൽ പുറത്തേക്ക് ചാടി. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾക്കൊപ്പം തുണി, ഇരുമ്പു കമ്പി, പ്ലാസ്റ്റിക് എന്നിവകൊണ്ട് നിർമ്മിച്ച മനുഷ്യരൂപവും കണ്ടെത്തി.
ചൈനയിൽ വൈദ്യശാസ്ത്ര പഠനം കഴിഞ്ഞെത്തിയ മകളുമൊത്ത് ഡോ. ജീൻ പത്മ വിദേശത്തേക്ക് പോകാനിരുന്നതായും ഇതിൽ കേഡലിന് എതിർപ്പുണ്ടായിരുന്നെന്നും സൂചനയുണ്ട്. സ്വത്ത് തർക്കങ്ങളാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ലളിതയ്ക്ക് 'ദയാവധം"
'ഒന്നിനും കൊള്ളാത്തവനെന്ന് അമ്മ എപ്പോഴും കുറ്റപ്പെടുത്തും. തികഞ്ഞ അവഗണനയായിരുന്നു തന്നോട് എല്ലാവർക്കും"-ഇങ്ങനെയായിരുന്നു കേഡലിന്റെ മൊഴി. ഏതാനും മാസങ്ങളായി കൊണ്ടുനടന്ന വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ. അമ്മ,അച്ഛൻ,സഹോദരി എന്നിവരെ കൊന്നതോടെ, അന്ധയായ ബന്ധു ലളിത കഷ്ടത്തിലാകുമെന്ന് കരുതി കാരുണ്യം കൊണ്ടാണ് അവരെ കൊന്നതെന്നാണ് കേഡലിന്റെ വെളിപ്പെടുത്തൽ. ഒരു തരം ദയാവധമെന്നാണ് കേഡൽ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |