വെള്ളറട: കോവില്ലൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടി. കോലില്ലൂർ കതിരടിച്ചാൻപാറ വീട്ടിൽ സച്ചിനെയാണ് (27) ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവുമായി വെള്ളറട സി.ഐ പ്രസാദ്, എസ്.ഐ റസൽ രാജ്, എസ്.ഐ അഭയകുമാർ,അരുൺ, അനീഷ്, ദീപു, പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.രണ്ടുദിവസം മുമ്പ് ചെന്നൈയിൽ നിന്നാണ് കഞ്ചാവുമായി സച്ചിനെത്തിയത്. ഇവിടെ സ്ഥിരം താമസമില്ലാത്ത ഇയാൾ ഇടയ്ക്കിടക്ക് നാട്ടിൽവന്ന് പോകുന്നത് പതിവായിരുന്നു.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് പരിശോധിച്ചത്.ഇതിനിടയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |