ന്യൂഡൽഹി: കേരളത്തിൽ ഉടൻ നടപ്പാക്കേണ്ട പുന:സംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഹൈക്കമാൻഡുമായി പ്രാഥമിക ചർച്ച നടത്തി. കെ.പി.സി.സിയിലും പത്തോളം ഡി.സി.സികളിലും ഉടൻ അഴിച്ചു പണിയുണ്ടാകും.
, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി.അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഇന്നലെ ഇന്ദിരാ ഭവനിൽ നടന്ന ചർച്ചയിൽ പങ്കാളികളായി. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ,ദീപാദാസ് മുൻഷി, പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി,സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല, പ്രത്യേക ക്ഷണിതാവ് കൊടിക്കുന്നിൽ സുരേഷ്, മുതിർന്ന നേതാവ് എം.എം. ഹസൻ തുടങ്ങിയവരും പങ്കെടുത്തു. പുന:സംഘടന പാർട്ടി തലത്തിൽ ആലോചിച്ച് നടപ്പാക്കുമെന്ന് ചർച്ചയ്‌ക്ക് ശേഷം സണ്ണി ജോസഫ് പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനുള്ള നിർദ്ദേശങ്ങൾ ഖാർഗെയും രാഹുൽ ഗാന്ധിയും നൽകി. കെ. സുധാകരൻ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുന്നത് വേണമെങ്കിൽ ആലോചിക്കുമെന്ന് കൺവീനർ അടൂർ പ്രകാശും, . നേതാക്കൾക്കിടയിൽ അതൃപ്‌തിയുണ്ടെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഷാഫി പറമ്പിലും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |