വാസ്തുശാസ്ത്ര പ്രകാരം വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് അടുക്കളയ്ക്കും കിടപ്പുമുറിക്കും. ഇവിടെ വയ്ക്കുന്ന ഓരോ സാധനങ്ങൾക്കും അതിന്റെ സ്ഥാനങ്ങൾക്കും പ്രാധാന്യമുണ്ട്. അവ മാറിയാൽ അപ്രതീക്ഷിതമായ ദോഷങ്ങളാകും കുടുംബത്തിനും അവിടെ താമസിക്കുന്നവർക്കും ഉണ്ടാവുക. ഇങ്ങനെയുള്ള ദോഷങ്ങൾ ഉണ്ടാകാതിരിക്കാൻ കിടപ്പുമുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ദിശ
നിങ്ങൾ കിടപ്പുമുറിയിൽ കട്ടിലിടുന്ന സ്ഥാനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. രാവിലെ വലതു വശത്തേക്ക് തിരിഞ്ഞ് എഴുന്നേൽക്കണം. ഇങ്ങനെ എഴുന്നേറ്റിരിക്കുമ്പോൾ കാണുന്നത് കിഴക്ക് ദിക്കും സൂര്യപ്രകാശവും ആയിരിക്കണം. ഇത് നിങ്ങൾക്ക് ജീവിതത്തിലുടനീളം പോസിറ്റീവ് ഊർജവും ആരോഗ്യവും സമ്മാനിക്കുമെന്നാണ് വിശ്വാസം. കിഴക്ക് അല്ലെങ്കിൽ തെക്ക് ദിശയിലേക്ക് തലവച്ച് കിടന്ന് ഉറങ്ങുന്നത് നല്ലതാണെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു. അതിനാൽ, മുറിയിലെ കട്ടിൽ ഈ ദിശകൾ അനുസരിച്ച് വേണം ഇടാൻ.
ചിത്രങ്ങൾ
കിടപ്പുമുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചില ചിത്രങ്ങളുണ്ട്. പ്രത്യേകിച്ച് യുദ്ധത്തിന്റെയോ ദുഃഖം തോന്നിപ്പിക്കുന്നതോ ആയവ. ഇവ മാറ്റി പോസിറ്റീവ് ഊർജം തരുന്ന ചിത്രങ്ങൾ വയ്ക്കുക. എപ്പോഴും ഇളം നിറങ്ങളിലുള്ളവ വയ്ക്കുന്നതാവും നല്ലത്.
ചെടികൾ
കിടപ്പുമുറിയിൽ അലങ്കാരത്തിനായി പലതരത്തിലുള്ള ചെടികൾ വയ്ക്കാറുണ്ട്. എന്നാൽ, ഇവയിൽ ചിലത് ഗുണത്തേക്കാളേറെ ദോഷമാകും നിങ്ങൾക്ക് നൽകാൻ പോകുന്നത്. പ്രത്യേകിച്ച് മുള്ളുള്ള ചെടികൾ. ഇവ കലഹത്തിന് കാരണമാകും എന്നാണ് വിശ്വാസം. അതിനാൽ, ഇത്തരത്തിലുള്ള ചെടികൾ കിടപ്പുമുറിയിൽ നിന്നും ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |