ഒട്ടുമിക്കവർക്കും വാസ്തുവിൽ വിശ്വാസമുണ്ട്. എന്നാൽ നാം ചെയ്യുന്ന പല കാര്യങ്ങളും വാസ്തുപരമായി തെറ്റാണ്. അവ ജീവിത പുരോഗതിയെയും വിജയത്തെയും പ്രതികൂലമായി ബാധിക്കും. അത്തരത്തിലുള്ള ചില തെറ്റുകൾ നാം നിത്യവും ജീവിതത്തിൽ ആവർത്തിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഒട്ടുമുക്കാൽപ്പേരും ചെയ്യുന്നതാണ്. എന്നാൽ ഏറെ തെറ്റായ ഒരു ശീലമാണിത്. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യപരമായി നന്നല്ലെന്നതിനൊപ്പം വാസ്തുശാസ്ത്രപ്രകാരവും തെറ്റാണ്. കിടക്കയിൽ ഇരുന്ന് ഭക്ഷണംകഴിക്കുന്നവരുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവില്ല. മാത്രമല്ല ഇവർ കടക്കെണിയിലാവുകയും പെട്ടെന്ന് രോഗബാധിതരായി മാറുകയും ചെയ്യും. അതിനാൽ ഈ ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക.
പുറത്തേക്ക് വലിച്ചെറിയാതെ മാലിന്യങ്ങൾ ശേഖരിക്കാനാണ് വീട്ടിൽ ചവറ്റുകുട്ടകൾ ഉപയോഗിക്കുന്നത്. എന്നാൽ ചവറ്റുകുട്ടകളിൽ ഒരിക്കലും മാലിന്യങ്ങൾ നിറച്ച് സൂക്ഷിക്കരുത്. മാലിന്യം നിറച്ച ചവറ്റുകുട്ടകൾ വീടിന് വെളിയിൽ സൂക്ഷിച്ചാൽ അയൽക്കാർ ശത്രുക്കളായി മാറും എന്നാണ് വിശ്വസിക്കുന്നത്.
സൂര്യൻ അസ്തമിച്ചതിനുശേഷം പാൽ, തൈര്, ഉപ്പ് എന്നിവ ആർക്കെങ്കിലുമൊക്കെ നൽകിയിട്ടുണ്ടെങ്കിൽ ഇനിമേലിൽ അത് ആവർത്തിക്കരുത്. ഇപ്രകാരം ചെയ്യുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും അങ്ങനെ ചെയ്യുന്നയാൾ മാത്രമല്ല കുടുംബവും കടക്കെണിയിൽപ്പെട്ട് വലയുമെന്നുമാണ് വിശ്വാസം.രാത്രിയിൽ കുളിമുറിയിൽ ഒരുബക്കറ്റുനിറയെ വെള്ളം സൂക്ഷിക്കുന്നത് നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കും. അതുപോലെ അടുക്കളയിൽ ഒരുബക്കറ്റ് വെള്ളം സൂക്ഷിച്ചാൽ ആ വീട്ടുകാർക്ക് സാമ്പത്തിക നേട്ടവും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |