കാഞ്ഞങ്ങാട് : എസ്.പി.എസ്.എസ് ഹോസ്ദുർഗ് പ്രാദേശികസഭയുടെ വാർഷികപൊതുയോഗം ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ ഉത്തരമേഖല ഓർഗനൈസിംഗ് സെക്രട്ടറി കെ.എം.സനോജ് ഉദ്ഘാടനം ചെയ്തു. സുമ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്രസാദ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ ഉപസമിതി ചെയർമാൻ കൃഷ്ണപ്രസാദ് പ്രസംഗിച്ചു. പ്രാദേശികസഭാ സെക്രട്ടറി ഈശ്വര ശർമ സ്വാഗതവും സി എം.മനോജ് കുമാർ നന്ദിയും പറഞ്ഞു.പ്രാദേശിക സഭയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചവരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയുംടാലന്റ് പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും പ്രാദേശിക സഭ അനുമോദിച്ചു. തുടർന്ന് പ്രാദേശിക സഭാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |