പത്തനംതിട്ട : വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച യുവാവ് പിടിയിൽ . ഏനാത്ത് സ്വദേശിയായ 40കാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്.
വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായാണ് രാത്രി 1215ന് 150ഓളം അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടമ്മ ഇത് കാണുന്നത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സന്ദേശങ്ങൾ വന്ന നമ്പരിലേക്ക് വിളിച്ചു. തനിക്ക് മെസഞ്ചറിൽ വീട്ടമ്മയുടെ ഫോൺ നമ്പരും മെസേജും ആരോ അയച്ചു തന്നെന്നും അതിലാണ് ഈ നമ്പരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചതെന്നുമാണ് യുവാവ് മറുപടി നൽകിയത്. തുടർന്ന് ഫോൺ കട്ടാക്കുകയും ചെയ്തെന്ന് വീട്ടമ്മ ഏനാത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫോൺ നമ്പർ യുവാവിന് ആരാണ് അയച്ചുകൊടുത്തത് എന്നതിനെ കുറിച്ച് അറിയില്ലെന്നും പരാതിയിലുണ്ട്..
ബി.എൻ.എസിലെയും ഐ. ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കുകയും, യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |