കോട്ടയം: നികുതി വെട്ടിപ്പ് നടത്തിയ അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വർണം വിൽക്കുന്നതിന്റെ മറവിൽ അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പഴയ സ്വർണം വാങ്ങി വിൽക്കുന്നതിൽ ക്രമക്കേടുണ്ടെന്നാണ് ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഒരു കോടിയിലേറെ രൂപയാണ് അച്ചായൻസ് ഗോൾഡിന്റെ നികുതിവെട്ടിപ്പ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |