അബുദാബി: യുഎഇയിൽ നിലവിലുള്ള പ്രസവാവധി പര്യാപ്‌തമല്ലെന്ന് സ്‌ത്രീ ജീവനക്കാർ. നവജാത ശിശുവിനെ നോക്കുകയും ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഒരാൾക്ക് ജോലിയുടെ സമ്മർദം കൂടി താങ്ങാനാവില്ലെന്നാണ് ഇവർ പറയുന്നത്. അതിനാൽ കൂടുതൽ അവധി വേണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നു.
നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് 60 ദിവസമാണ് പ്രസവാവധി നൽകുന്നത്. ഇതിൽ 45 ദിവസം പൂർണ ശമ്പളവും 15 ദിവസം പകുതി ശമ്പളവും നൽകും. പലരും 30 ദിവസത്തെ വാർഷികാവധി കൂടി ഇതിനൊപ്പം നൽകണമെന്ന് കമ്പനികളോട് ആവശ്യപ്പെടുന്നതായാണ് വിവരം. ഇങ്ങനെ അവധി നീട്ടുന്നതിനായി പ്രസവത്തിന് മുമ്പ് ഒരു ദിവസം പോലും അവധിയെടുക്കാതെ ബുദ്ധിമുട്ടുകളുണ്ടായാലും ജോലിക്ക് പോകേണ്ട അവസ്ഥയാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരി പറഞ്ഞു.
'പ്രസവത്തിന് ശേഷം അവധി ലഭിക്കാനായി ബുദ്ധിമുട്ടുകൾ പോലും വകവയ്‌ക്കാതെ ഞാൻ ജോലിക്ക് പോയി. ഒരു ഞായറാഴ്‌ചയായിരുന്നു ഞാൻ പ്രസവിച്ചത്. ഇതിന് മുമ്പുള്ള വെള്ളിയാഴ്‌ച വരെ ഞാൻ ജോലി ചെയ്‌തു. രണ്ടര മാസത്തിന് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. ഇതുവരെ ആരോഗ്യപ്രശ്‌നങ്ങൾ മാറിയിട്ടില്ല. സി - സെക്ഷൻ ഒരു പ്രധാന ശസ്‌ത്രക്രിയയാണ്. അത് ചെയ്‌ത എനിക്ക് ദീർഘനേരം കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നത് വേദനാജനകമായിരുന്നു. കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് വരുന്നതും ഹോർമോണുകളുടെ വ്യതിയാനം കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകളുമെല്ലാം എനിക്കുണ്ട്. പലദിവസവും ഓഫീസ് ടോയ്‌ലറ്റിനുള്ളിലിരുന്ന് കരയുമായിരുന്നു. ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല', യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |