ആലപ്പുഴ: ലോട്ടറി തട്ടിന്റെ മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിറ്റിരുന്നയാളെ സൗത്ത് പൊലീസ് പിടികൂടി. തിരുവമ്പാടി വട്ടയാൽ വാർഡിൽ പുത്തൻവീട് പുരയിൽ കബീർ (47) ആണ് പിടിയിലായത്. സൗത്ത് സി.ഐ കെ.ശ്രീജിത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണ് തിരുവമ്പാടി ഭാഗത്തുനിന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി കബീറിനെ പിടികൂടിയത്.എസ്.ഐ മുജീബ്, എ.എസ്.ഐ ഷിബു, സീനിയർ സി.പി.ഒമാരായ എസ്.ജിനാസ് , ആന്റണി, രതീഷ്, ആർ.ശ്യാം, വിപിൻ ദാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |