മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ചിന്നക്കട പള്ളിപ്പുറത്ത് പുത്തൻവീട്ടിൽ പി.സി ചെറിയാൻനെ (ഷിബു-53) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പൊലിസിൽ പരാതി നൽകുകയും തുടർന്ന് മാന്നാർ പൊലിസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഭിരാം സി.എസ്, എ.എസ്.ഐ റിയാസ്, വനിത എ.എസ്.ഐ തുളസി ഭായി, സീനിയർ സി.പി.ഒ മാരായ അജിത്ത്, സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |