സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെയും കേരള സിലബസ് 10-ാം ക്ലാസിലെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരള പ്ലസ് ടു ഫലവും ഉടൻ വരും. ഇനി വിദ്യാർത്ഥികൾക്ക് ഉപരിപഠന കാലമാണ്. ഉപരിപഠനം, തൊഴിൽ എന്നിവ ലക്ഷ്യമിട്ടുള്ള കോമ്പിനേഷനുകൾ വേണം പ്ലസ് ടുവിനു തിരഞ്ഞെടുക്കാൻ. പ്ലസ് ടു പൂർത്തിയാക്കിയവർ ലക്ഷ്യത്തിനിണങ്ങിയ ബിരുദ കോഴ്‌സുകൾ കണ്ടെത്തണം.
പ്ലസ് ടു വിദ്യാർത്ഥികൾ ഇതിനകം പ്രൊഫഷണൽ കോഴ്‌സുകൾക്കിണങ്ങിയ കീം, നീറ്റ് തുടങ്ങി നിരവധി പ്രവേശന പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുകയാണ്. സി.യു.ഇ.ടി യു.ജി പരീക്ഷ മേയ് 30 ഓടുകൂടി പൂർത്തിയാകും. സംസ്ഥാനത്തെ കോളേജുകളിലെ ബിരുദ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്. എൻജിനിയറിംഗ് പ്രവേശനത്തിൽ പ്ലസ് ടു മാർക്കിന് 50 ശതമാനം വെയ്റ്റേജ് ലഭിക്കും.
ബി.കോം മുതൽ എൽ എൽ.ബി വരെ
............................................................
ബി.ബി.എ, ബി. കോം എന്നിവയിൽ നിരവധി സ്‌പെഷ്യലൈസേഷനുകളുണ്ട്. ടാക്‌സേഷൻ, അക്കൗണ്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ്, ഓൺട്രപ്രെന്യൂർഷിപ്, സൈബർ സെക്യൂരിറ്റി, ബാങ്കിംഗ്, ഫിൻടെക്ക്, ബികോം വിത്ത് എ.സി.സി.എ, ഡാറ്റ സയൻസ് എന്നിവ ഇവയിൽ ചിലതാണ്.
സോഷ്യൽ സയൻസ് & ലിബറൽ ആർട്‌സിൽ സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, ഇക്കണോമിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, മീഡിയ സ്റ്റഡീസ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഏറെ സാദ്ധ്യതകളുണ്ട്. ഇന്റഗ്രേറ്റഡ് നിയമ കോഴ്‌സുകളാണ് ബി.എ എൽഎൽബി, ബി.എസ്‌സി എൽഎൽബി, ബി.കോം എൽഎൽബി, ബി.ബി.എ എൽഎൽബി എന്നിവ. ഫിസിയോതെറാപ്പി, ഒപ്‌റ്റോമെട്രി, ഓഡിയോളജി & സ്പീച് ലാംഗ്വേജ്, പാത്തോളജി, മെഡിക്കൽ ഇമേജിംഗ് തുടങ്ങി നിരവധി പാരാമെഡിക്കൽ കോഴ്‌സുകളുണ്ട്.
ലോകത്താകമാനം അവസരം
........................................
ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ മാനേജ്‌മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ/ ഹൈബ്രിഡ്‌ടെക്‌നോളജി, എനർജി, എൻവയണ്മെന്റൽ സയൻസ്, ഇക്കോളജിക്കൽ സ്റ്റഡീസ് എന്നിവ പൂർത്തിയാക്കിയവർക്ക് സുസ്ഥിര വികസനമേഖലയിൽ പ്രവർത്തിക്കാം. ഫിസിയോ തെറാപ്പിസ്റ്റ്, നഴ്‌സുമാർ എന്നിവർക്ക് ലോകത്താകമാനം അവസരങ്ങളേറും.
എ.ഐ എൻജിനിയർ, എ.ഐ കൺസൽറ്റന്റ് എന്നിവ മികച്ച തൊഴിൽ മേഖലകളാകും. ഭക്ഷ്യ സംസ്‌കരണം, ഇ റീട്ടെയ്ൽ, ബ്രാൻഡിംഗ്, കോസ്‌മെറ്റോളജി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബിസിനസ് ഇക്കണോമിക്‌സ്, ഡിസൈൻ, ക്രിയേറ്റിവിറ്റി, ന്യൂമീഡിയ, എനർജി, ജനറ്റിക്‌സ്, മോളിക്യൂലാർ ബയോളജി, ഹോളിസ്റ്റിക് തെറാപ്പി, അഗ്രിബിസിനസ്, ലോജിസ്റ്റിക്‌സ് മാനേജ്മെന്റ്, ഇന്റലിജന്റ് പ്രോസസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ എൻജിനിയറിംഗ്, അനിമേഷൻ, ഗെയിമിംഗ്, വിർച്വൽ റിയാലിറ്റി, പെറ്റ് കെയർ & മാനേജ്മന്റ് എന്നീ മേഖലകൾ കൂടുതൽ വളർച്ച കൈവരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |