പത്തനംതിട്ട : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 6.5ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനയേലി(75) നെയാണ് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ പോക്‌സോ പ്രകാരം 33 വർഷം അധിക കഠിന തടവും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024 മാർച്ച് 18ന് ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നടത്തിയ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. 10 വയസുകാരിക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസ് തണ്ണിത്തോട് പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ.ശിവകുമാറും, പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ കേസ് കോന്നി ഡിവൈ.എസ്.പി ആയിരുന്ന പി.നിയാസുമാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വേ.റോഷൻ തോമസ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |