എടവണ്ണപ്പാറ: ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം മിയാസാക്കി ഇനി എടവണ്ണപ്പാറയിലും. നാട്ടൂര് അപ്പാട് വീട്ടിൽ മുഹമ്മദ് അനീസിന്റെ ടെറസിന്റെ മുകളിലാണ് ലോകത്തെ ഏറ്റവും വിലകൂടിയ മിയാസാക്കി മാമ്പഴം കൃഷി ചെയ്തത്.
ഗൾഫിൽ നിന്ന് ജോലി മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയ യുവകർഷകനാണ് മുഹമ്മദ് അനീസ്. കൃഷിയോട് പ്രത്യേകിച്ച് മാമ്പഴ കൃഷിയോട് മുഹമ്മദ് അനീസിന് വലിയ താല്പര്യമാണ്. ബഡ് ചെയ്തവ ഉൾപ്പെടെ 30ൽ അധികം വ്യത്യസ്ത മാമ്പഴങ്ങൾ ഇന്ന് മുഹമ്മദ്അനീസിന്റെ കൃഷിയിടത്തിലുണ്ട്. അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് 35000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വില വരും ഈ മിയാസാക്കി മാമ്പഴത്തിന്.
മിയസാക്കി മാവിൻ തൈ കഴിഞ്ഞവർഷത്തെ മഴക്കാലത്ത് തിരൂരിലെ ഒരു നഴ്സറിയിൽ നിന്ന് സ്വന്തമാക്കിയതാണ്. ശരാശരി 350 ഗ്രാം മുതൽ 510 ഗ്രാം വരെ തൂക്കവും തേൻ പോലെ മധുരവും ആണ് മിയാസാക്കി.ഈ ഇനം അല്ലാതെ നാം ഡോക്കുമയി പർപ്പിൾ ശ്രീ മൂവ,നാം ഡോക്യുമയി ഗോൾഡ്,നാം ഡോക്കുമയി ഗ്രീൻ,റെഡ് ഐവറി , ഗോലക്ക് , ബെങ്ങരപ്പള്ളി,മൂവാണ്ടൻ,ജംബോ റെഡ്,ബനാന മംഗോ,ഹിമ പസന്ത്,നാസി പസന്ത്,മല്ലിക, സൂപ്പർ ക്യൂൻ, ഹോംഗ്സിയാൻ, ക്യൂസാം റോഡ് തുടങ്ങിയവ മുഹമ്മദ്അനീസിന്റെ കൃഷിയിടത്തിലെ വ്യത്യസ്ത മാമ്പഴങ്ങൾ ആണ്. ഒരു മാവിൽ തന്നെ പതിനാലോളം വ്യത്യസ്ത മാമ്പഴങ്ങൾ അനീസ് ബെഡ് ചെയ്തെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |