തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എ. പ്രദീപ് കുമാറിനെ നിയമിച്ചു. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായതോടെ കെ.കെ.രാഗേഷ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. വെള്ളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് ഉത്തരവ് നൽകി. 21ന് പ്രദീപ്കുമാർ ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |