കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം അതീവ ഗുരുതരസ്ഥിതിയിലേക്ക് മാറുന്നു. തീപിടിത്തം ഉണ്ടായി മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപജില്ലകളിലെ ഉൾപ്പെടെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടും തീ അണയ്ക്കാൻ ആയില്ല. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വൈകിട്ട് അഞ്ചുമണിയോടെയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിൽ തീ പിടിച്ചത്. കെട്ടിടത്തിന്റെ മറ്റു നിലകളിലുള്ളവരെ പൂർണമായി ഒഴിപ്പിച്ചു, സ്റ്റാൻഡിൽ നിന്ന് ബസുകൾ പൂർണമായി മാറ്റി. കളക്ടറും ഐ.ജിയും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുൾപ്പെടെയുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ ഉൾപ്പെടെ ചേർന്നാണ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |