കോട്ടയം : ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പർ. ഉടമകൾ ലക്ഷങ്ങൾ മുടക്കുമ്പോൾ ഫാൻസി നമ്പർ ലേലത്തിലൂടെ സർക്കാർ ഖജനാവിൽ കോടികൾ നിറയുന്നു.. കഴിഞ്ഞ എട്ട് വർഷത്തിനിടെ വിവിധ ആർ.ടി ഓഫീസുകളിൽ നിന്നായി ഈയിനത്തിലെ വരുമാനം 19.02 കോടി രൂപ
. ഒരേ നമ്പറിന് ഒന്നിലേറെ ആവശ്യക്കാരുണ്ടെങ്കിലാണ് ലേലം. ലേലങ്ങൾ ശനിയാഴ്ച വൈകിട്ട് നാല് മുതൽ തിങ്കളാഴ്ച രാത്രി 10.30 വരെയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി ലേലത്തുക നിശ്ചയിക്കാം. കൂടുതൽ പണം നൽകുന്നവർക്ക് നമ്പർ ലഭിക്കും. സിനിമാ നടന്മാർക്കും വ്യവസായികൾക്കുമാണ് ഫാൻസി നമ്പർ ഭ്രമം. ഏറ്റവും കൂടുതൽ ഫാൻസി നമ്പറുകൾ ലേലത്തിൽ പോകുന്ന എറണാകുളം ആർ.ടി ഓഫീസിനാണ് ഒറ്റ ലേലത്തിൽ കൂടുതൽ തുക ലഭിച്ച ക്രെഡിറ്റും. കഴിഞ്ഞ ഏപ്രിലിൽ 4.66 കോടിയുടെ ലംബോർഗിനിക്ക് 46.24 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 2019 ൽ തിരുവനന്തപുരം സ്വദേശി പോർഷേ വാഹനത്തിന്റെ നമ്പറിനായി 31 ലക്ഷം രൂപ മുടക്കിയ റെക്കാഡാണ് തിരുത്തപ്പെട്ടത്. കൊവിഡ് കാലത്താണ് കുറവ് ലേലം നടന്നത്.
ലേലത്തുക
കോടിയിൽ
2017 : 18: 3.48
2018 : 19 : 3.00
2019 : 20 :1.96
2020 : 21 : 1.57
2021 : 22: 1.81
2022 : 23: 1.72
2023 : 24: 2.68
2024 : 25: 2.98
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |