പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന വ്യക്തിയെന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈൽ തന്നെയാണ് ഈ ചുറുചുറുക്കിന് പിന്നിലെന്ന് നിസംശയം പറയാം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ലൈഫ് സ്റ്റൈലിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡയറ്റീഷ്യനായ നതാഷ മോഹൻ.
നതാഷയുടെ വാക്കുകൾ
മമ്മൂട്ടി സർ എന്താണ് കഴിക്കുന്നത്! സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡയറ്റ് പ്ലാൻ ടിപ്പുകൾ.
1. സമീകൃത ഭക്ഷണം: സമീകൃത ഭക്ഷണത്തിലും പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കോപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ഉൾപ്പെടുത്തുക.
2. ജലാംശം:ശരീരത്തിൽ ജലാംശം നിലനിർത്താൻ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
3. പോഷകങ്ങളുടെ ആഗിരണം: പരമാവധി പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ, ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
5. ഹോൾ ഫുഡ്സ്: മികച്ച ഊർജം ലഭിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപഭോഗം കുറയ്ക്കുക.
6. കൃത്യസമയത്തുള്ള ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്തുന്നതിനും അമിത ആസക്തി ഒഴിവാക്കുന്നതിനും കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണം. ഇടനേരത്ത് വിശക്കുന്നുണ്ടെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ കഴിക്കാം.
7. ആസ്വദിച്ച് കഴിക്കുക: വിശപ്പിന്റെ സൂചനകൾ ശ്രദ്ധിച്ച്, ഓരോ ഭക്ഷണത്തിന്റെയും രുചി ആസ്വദിക്കുക. ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
8. സജീവമായ ജീവിതശൈലി: പതിവായി വ്യായാമം ചെയ്യുക. പതിവായി വ്യായാമം ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആക്ടീവായിരിക്കുന്നതിന് വ്യായാമവും പോഷകാഹാരവും പരസ്പരം കൈകോർക്കുന്നു എന്ന ആശയം പിന്തുടരുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |