ഐ.ഐ.ടി ഡൽഹി മൂന്ന് ഓൺലൈൻ പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. ഹെൽത്ത് കെയർ പ്രൊഡക്ട് ഡെവലപ്‌മെന്റ് & മാനേജ്‌മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിത്ത് ക്വാന്റം & എ.ഐ ഇന്റഗ്രേഷൻ എന്നിവയാണ് ഓഫർ ചെയ്യുന്ന മൂന്ന് കോഴ്‌സുകൾ. സ്‌കിൽ വികസനത്തിന് ഊന്നൽ നൽകുന്ന കോഴ്‌സുകളാണിത്. ഒരു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ബിരുദം പൂർത്തിയാക്കിയവർക്കും രണ്ടു വർഷത്തെ ഇൻഡസ്ട്രി പ്രവൃത്തി പരിചയമുള്ളവർക്കും എൻജിനിയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം. www.iitd.ac.in
ഡോക്ടറൽ പ്രോഗ്രാം @ ഐ.ഐ.എം.സി, ഡൽഹി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസം പിഎച്ച്.ഡി പ്രോഗ്രാം ഓഫർ ചെയ്യുന്നു. കമ്മ്യൂണിക്കേഷൻ, ജേണലിസം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. www.iimc.gov.in
JSPS ഇന്റർനാഷണൽ ഫെലോഷിപ്പ്
ജപ്പാൻ സൊസൈറ്റി ഫോർ പ്രൊമോഷൻ ഒഫ് സയൻസ് (JSPS) 2026 ലെ ഇന്റർനാഷണൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ജപ്പാനിലെ പ്രശസ്ത സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് എന്നിവയിൽ രണ്ടു വർഷം വരെ ഗവേഷണം നടത്താം. പോസ്റ്റ് ഡോക്ടറൽ, ഹ്രസ്വകാല ഫെലോഷിപ്പ് പ്രോഗ്രാമുകളാണ് JSPSലുള്ളത്. 2020 ഏപ്രിൽ രണ്ടിനു മുമ്പ് പി എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 29 വരെ അപേക്ഷ സമർപ്പിക്കാം. www.jsps.go.jp
പി എച്ച്.ഡി @ NICMAR
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൺസ്ട്രക്ഷൻ മാനേജ്മന്റ് & റിസർച്ചിൽ (NICMAR ) ഫുൾ ടൈം, പാർട്ട്ടൈം പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. Sustainable & green construction, Construction management & technology, Infrastructure & transportation, Environmental & water resources, Social & economic dimensions of construction എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ബിരുദാനന്തര ബിരുദം, നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. 3- 6 വർഷം വരെയാണ് കാലയളവ്. NICMAR പി എച്ച്.ഡി അഡ്മിഷൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. ജൂൺ 15 നാണ് പരീക്ഷ. ജൂൺ നാലു വരെ അപേക്ഷിക്കാം. www.nicmar.ac.in
ഐ.ടി കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: ഐ.സി.ടി അക്കാഡമി നടത്തുന്ന ഐ.ടി കോഴ്സുകളായ ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ്, എ.ഐ ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് എൻജിനിയർ ഇൻ ടെസ്റ്റ് കോഴ്സുകളിൽ 25വരെ അപേക്ഷിക്കാം. 4മാസം ദൈർഘ്യമുള്ള കോഴ്‌സുകൾ ഐ.സിടാക്കിന്റെ തിരുവനന്തപുരം ടെക്നോപാർക്ക്, കൊരട്ടി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവടങ്ങളിലെ ക്യാമ്പസുകളിലാണ് നടത്തുന്നത്. ഐ.ടി കമ്പനികളിൽ ഒരുമാസത്തെ ഇന്റേൺഷിപ്പുമുണ്ട്. എൻജിനിയറിംഗ്, സയൻസ് ബിരുദധാരികൾ, ഡിപ്ലോമയുള്ളവർ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. https://ictkerala.org/interest. ഫോൺ- 91 75 940 51437
ഇന്റർനാഷണൽ യൂത്ത് എക്സ്ചേഞ്ച് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഈവർഷം നടത്തുന്ന ഇന്റർ നാഷണൽ യൂത്ത് എക്സ്ചേഞ്ച് പരിപാടിയിലേക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
15 മുതൽ 29 വയസ്സുവരെ പ്രായമുള്ള, കലാരംഗത്ത് കഴിവുതെളിയിച്ചവർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. അപേക്ഷകർക്ക് സാധുവായ ഇന്ത്യൻ പാസ്പോർട്ട് നിലവിലുണ്ടായിരിക്കണം.
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും, നാമനിർദ്ദേശം സമർപ്പിക്കുന്നതിനുമായി മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർമാരെ ബന്ധപ്പെടണം.
ഓർമിക്കാൻ...
ആർമി കോളേജിൽ നഴ്സിംഗ്:- ജലന്തർ ആർമി കോളേജ് ഒഫ് നഴ്സിംഗ്, ഗുവാഹത്തി ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്സിംഗ് എന്നിവിടങ്ങളിൽ ആർമി ഉദ്യോഗസ്ഥരുടെ/ റിട്ടയർ ചെയ്തവരുടെ പെൺമക്കൾക്ക് ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിന് 26 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: ainguwahati@cbtexam.in
എം.ജി പി.ജി:- എം.ജി സർവകലാശാലയിലെ വിവിധ എം.എ, എം.എസ്സി, എം.ടെക് പി.ജി കോഴ്സുകൾക്കും ബി.ബി.എ എൽ എൽ.ബി ഓണേഴ്‌സ് പ്രോഗ്രാമിനും ഇന്നുകൂടി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: cat.mgu.ac.in
പരീക്ഷാവിജ്ഞാപനം
തിരുവനന്തപുരം: ജൂൺ 22ന് നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാവിജ്ഞാപനം pareekshabhavan.kerala.gov.in ൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |