നരിയാപുരം : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നരിയാപുരം പ്ലാപ്പള്ളിൽ ദിനേശിന്റെയും സിന്ധുവിന്റെയും മകൻ ദീപൻ (18), നരിയാപുരം പടയണിക്കൽ സാബു വർഗീസിന്റെയും ബീനയുടെയും മകൻ സോജൻ (18) എന്നിവരാണ് മരിച്ചത്. ദീപനാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന സിബിനെ പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിബിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സോജൻ. കൈപ്പട്ടൂർ – പന്തളം റോഡിൽ നരിയാപുരം ഷാപ്പുപടിയിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. എതിർ ദിശകളിൽ നിന്ന് വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |