പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. അപ്പോൾ ഒരുകൂട്ടം പാമ്പുകളെ ഒന്നിച്ച് കണ്ടാൽ എന്തായിരിക്കും അവസ്ഥ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഹാർദിദലി ഗ്രാമത്തിൽ അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ഒരു വീടിന്റെ അടിത്തറയിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാമ്പുകളുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. പത്തിലധികം പാമ്പുകൾ ഏറെക്കുറേ പന്തിന് സമാനമായ രീതിയിൽ ഒരുമിച്ച് ചുരുണ്ടുകൂടുന്നതാണ് വീഡിയോയിലുള്ളത്. സംഭവം നാട്ടുകാരെ ഒന്നടങ്കം മുൾമുനയിലാക്കിയിരിക്കുകയാണ്.
തറയിൽ വെള്ളമുള്ള ഭാഗത്താണ് പാമ്പുകളെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാമ്പുകൾ ചുറ്റിപ്പിണഞ്ഞ്, ചിതറിപ്പോകാതെ പതുക്കെ ഇഴഞ്ഞു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രാത്രിയിലാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
പാമ്പുകളെ കണ്ടയുടൻ തന്നെ ഗ്രാമവാസികൾ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. സുരക്ഷാ നടപടികൾ സ്വീകരിക്കാനും സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ പാമ്പുകളെ ഇവിടെ നിന്ന് മാറ്റി ഗ്രാമവാസികളുടെ പേടി മാറ്റുമെന്നാണ് സൂചന.
എവിടെ നിന്നാണ് ഇത്രയധികം പാമ്പുകൾ എത്തിയതെന്നോ, എന്തുകൊണ്ടാണ് ഒരു സ്ഥലത്ത് മാത്രം ഇങ്ങനെ ചുറ്റിപ്പിണഞ്ഞിരിക്കുന്നുവെന്നോയുള്ള കാരണം അജ്ഞാതമായി തുടരുന്നു. എന്നാൽ കാട് നശിപ്പിച്ചതോടെ ഇഴജന്തുക്കൾ നാട്ടിലിറങ്ങിയതാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
🚨 महराजगंज : घर में बने बेसमेंट में सांपों का बसेरा 🚨
— भारत समाचार | Bharat Samachar (@bstvlive) May 19, 2025
🐍 दर्जनों सांपों को देखकर मचा हड़कंप
📞 ग्रामीणों ने वन विभाग को दी सूचना
📍 सोनौली थाना क्षेत्र के हरदीडाली का मामला#Maharajganj #SnakeNest #WildlifeAlert pic.twitter.com/D79E0QcuYa
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |