അതിരുവിട്ട് നോട്ട്ബുക്ക് ആഘോഷം ; ദിഗ്‌വേഷ് രാതിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക്
ലക്നൗ: കളത്തിൽ എതിരാളികളെ പുറത്താക്കിയശേഷം നോട്ട്ബുക്കിൽ കുറിച്ചിടുന്ന ആഘോഷരീതി സ്ഥിരമാക്കിയ ലക്നൗ സൂപ്പർ ജയന്റ്സ് ബൗളർ ദിഗ്‌വേഷ് രാതിയെ ഒരു മത്സരത്തിൽ നിന്ന് വിലക്കി ഐ.പി.എൽ അച്ചടക്ക സമിതി. കഴിഞ്ഞരാത്രി സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയെ പുറത്താക്കിയശേഷമുള്ള ദിഗ്‌വേഷിന്റെ
ആഘോഷം ഇരുവരും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചതോടെയാണ് വിലക്ക് വന്നത്.അമ്പയർമാരും സഹതാരങ്ങളും ഇടപെട്ടാണ് ദിഗ്‌വേഷിനെ പിടിച്ചുമാറ്റിയത്.
പഞ്ചാബ് കിംഗ്സ്, മുംബയ് ഇന്ത്യൻസ് ടീമുകൾക്കെതിരായ മത്സരത്തിനിടയിലും ദിഗ്‌വേഷ് അച്ചടക്ക ലംഘനം നടത്തിയിരുന്നു. മൂന്ന് മത്സരങ്ങളിലായി മൊത്തം മൊത്തം അഞ്ച് ഡീമെറിറ്റ് പോയിന്റ് ലഭിച്ചതോടെയാണ് വിലക്ക് വന്നത്. മാച്ച് ഫീയുടെ 50 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്. അഭിഷേക് ശർമയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ.
അടിയുടെ അഭിഷേകം
ഹൈദരാബാദിനെതിരായ മത്സരത്തിൽ അഭിഷേക് ശർമയെ പുറത്താക്കിയ ശേഷം 'നോട്ട്ബുക്ക് " ആഘോഷം നടത്തിയ ദിഗ്‌വേഷ് അഭിഷേകിനോട് മടങ്ങിപ്പോകാനുളള ആംഗ്യവും കാണിച്ചു. ഇതോടെ അഭിഷേകും പ്രതികരിച്ചു. ഇരുവരും പരസ്പരം ഭർസിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് ക്ഷുഭിതരായി നേർക്കുനേർ നടന്നടുത്തു. പൊട്ടെന്നുതന്നെ അമ്പയർമാരും സഹതാരങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കി. ദിഗ്‌വേഷിന്റെ മുടിയിൽ പിടിച്ചുവലിക്കുമെന്ന് ആംഗ്യം കാണിച്ചാണ് അഭിഷേക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |