കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ 69ാം നമ്പർ മറ്റക്കുഴി അങ്കണവാടി ദുഃഖമൂകമായി. 2023 നവംബർ ഒന്നിനാണ് കല്യാണി ഇവിടത്തെ 14 കുട്ടികളിൽ ഒരാളായത്. എപ്പോഴും ചിരിക്കുന്ന പ്രകൃതം. കല്യാണിയടക്കം എട്ടു പേർ ഈ വർഷം എൽ.കെ.ജി ക്ളാസിലേക്ക് പോകേണ്ടതായിരുന്നു. സ്കൂൾ തുറക്കാത്തതിനാൽ പതിവുപോലെ തിങ്കളാഴ്ചയും അങ്കണവാടിയിലെത്തി. കൂട്ടുകാരി അനഘയോടൊപ്പമാണ് വന്നത്. ഇളയച്ഛന്മാർക്കോ മറ്റു ബന്ധുക്കൾക്കോ ഒപ്പമാണ് മടക്കം. അമ്മ സന്ധ്യ വരുന്നത് അപൂർവം.
തിങ്കളാഴ്ച വൈകിട്ട് 3.15ന് അമ്മ എത്തി. കല്യാണി ഉപ്പുമാവ് കഴിക്കുകയായിരുന്നു. മുഖം കഴുകിച്ച് വൃത്തിയാക്കി കുട്ടിയെ എടുത്താണ് സന്ധ്യ മടങ്ങിയതെന്ന് ടീച്ചർ സൗമ്യ പറഞ്ഞു. ദേശീയപാതയിലെ പണിക്കരുപടി ബസ് സ്റ്റോപ്പ് ഭാഗത്തേക്കായിരുന്നു യാത്ര. സന്ധ്യയുടേത് സംസാരിക്കാത്ത പ്രകൃതമാണ്. അതിനാൽ കൂടുതലൊന്നും ചോദിക്കാതെയാണ് കുട്ടിയെ കൂടെവിട്ടത്. വൈകിട്ട് 6 മണിയോടെ ഇളയച്ഛൻ ടീച്ചറിനെ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിൽ ചെന്നില്ലെന്ന് അറിയുന്നത്. ഇടയ്‌ക്കിടെ സന്ധ്യ കുട്ടിയെ കൂട്ടി ആലുവ കുറുമശേരിയിലെ വീട്ടിലേക്ക് പോകുന്ന പതിവുണ്ട്. അതിനാൽ ആർക്കും സംശയം തോന്നിയതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |