കാഞ്ഞങ്ങാട്:ദേശീയ പാതയിൽ കൂളിയങ്കാലിലും സർവീസ് റോഡ് തകർന്നു. ഇന്നലെയാണ് അണ്ടർപാസിലൂടെ അരയി ഭാഗത്തേക്ക് പോകുന്ന റോഡ് ഇടിഞ്ഞത് അരയി ഭാഗത്തേക്ക് ബസുകൾ ഉൾപ്പെടെ പോകുന്ന റോഡാണിത്.കല്യാൺ റോഡിൽ ചൊവ്വാഴ്ച കനത്ത മഴയിൽ ദേശീയപാത തകർന്നിരുന്നു. കൂളിയങ്കാലിൽ അശാസ്ത്രീയ നിർമ്മാണമാണ് റോഡ് തകരാൻ ഇടയാക്കിയതെന്ന് വാർഡ് കൗൺസിലർ ടി മുഹമ്മദ് കുഞ്ഞി ഹാജി പറഞ്ഞു. റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയതിനാൽ ഇവിടെ അപകടം ഉണ്ടായിട്ടില്ല. ഈ ഭാഗത്ത് ഉയർന്നു നിൽക്കുന്ന റോഡിന് താഴെ നൂറുകണക്കിനു വീടുകൾ ഉണ്ട്. ആശങ്ക നീക്കാൻ ഉത്തരവാദപ്പെട്ടവർ ആരും എത്തിയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |