കൊല്ലം: അദ്ധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ പേരിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ അർഹനായി.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ വൈകിട്ട് 4ന് കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പുരസ്കാരം നൽകും. ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പ്രൊഫ. ആദിനാട് ഗോപി എൻഡോവ്മെന്റ്, കുപ്പണ കലാവിലാസിനി ഗ്രന്ഥശാലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നൽകും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം എസ്.നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡി.സുകേശൻ, സെക്രട്ടറി കെ.ബി.മുരളീകൃഷ്ണൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പി.ഉഷാകുമാരി, എൻ.ഷൺമുഖദാസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കെ.ജയകുമാർ മറുപടി പ്രസംഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |