പൂവാർ: മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അയൽവാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി ചരുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. അയൽവാസിയായ ശ്രീ ഭവനിൽ ബെന്നിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പ്രതി തീവെച്ചത്. പ്രദേശത്ത് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനെ കുടുംബം ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പൊലീസിലും പരാതി നൽകി. ബെന്നിയുടെ വീട്ടിൽ പ്രതി ഇതിനുമുമ്പും ആക്രമണം നടത്തുകയും ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതിരുന്നതായും പരാതിയുണ്ട്. അന്ന് പൊലീസിൽ പരാതിനൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |