കൊച്ചി:സ്‌പൈസസ് ബോർഡ് വിവിധ പദ്ധതികൾക്കായി 2025-26ൽ നൽകുന്ന ധനസഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.സുഗന്ധവ്യഞ്ജന കയറ്റുമതി വർദ്ധിപ്പിക്കൽ,മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വികസനം,കർഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് സ്‌പൈസ്ഡ് 225 എന്ന പദ്ധതി നടപ്പാക്കുന്നത്.അപേക്ഷകൾ 26 മുതൽ ഓൺലൈനായി സമർപ്പിക്കാം.സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ജൂൺ 30 വരെ ഓൺലൈനായി സമർപ്പിക്കാം. കർഷകർക്കും കർഷക സംഘടനകൾക്കും സെപ്തംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.indianspices.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |