SignIn
Kerala Kaumudi Online
Saturday, 21 June 2025 3.25 AM IST

വിവാഹ നിശ്ചയത്തിന് എന്തുകൊണ്ട് മോതിരം അണിഞ്ഞില്ല,​ കാരണം വെളിപ്പെടുത്തി ആര്യ

Increase Font Size Decrease Font Size Print Page
arya-

കഴിഞ്ഞ മേയ് 15നാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം നടിയും സംരംഭകയും അവതാരകയുമായ ആര്യ വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞെന്നാണ് ആര്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഡി.ജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഉറ്റസുഹൃത്തുക്കലിൽ നിന്നാണ് ഇരുവരും ജീവിതത്തിൽ ഒരുമിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആര്യ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിവാഹ നിശ്ചയ ചടങ്ങിൽ ഒരുക്കിയവർക്കും കൂടെയുണ്ടായിരുന്നവർക്കും നന്ദി പറഞ്ഞായിരുന്നു ആര്യയുടെ വാക്കുകൾ,​ തങ്ങൾ നേരത്തെ റിംഗ് എക്സ്ചേഞ്ച് ചെയ്തതാണെന്നും ഇപ്പോൾ വെറും ഹാരം മാറ്റുക മാത്രമാണ് ചെയ്തതെന്നും ആര്യം പോസ്റ്റിൽ പറയുന്നു. ആര്യയുടെ മകളെയും ചിത്രങ്ങളിൽ കാണാം,​

View this post on Instagram

A post shared by Arya Babu (@arya.badai)


ഇൻസ്റ്റഗ്രാമിലൂടെ ആര്യയാണ് സിബിനുമയുള്ള വിവാഹനിശ്ചയത്തെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചത്. . ഉറ്റ സുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന കുറിപ്പോടെയാണ് വിവാഹത്തെ കുറിച്ച് ആര്യ അറിയിച്ചത്. ആര്യയുടെ പോസ്റ്റിന് പിന്നാലെ സിബിൻ പറ‌ഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ഉപാധികളുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്ന് സിബിൻ പറഞ്ഞു. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി - ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥ എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനാണന്ന് എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും തീരുമാനമെടുത്തു എന്ന് സിബിൻ കുറിച്ചു.

TAGS: ARYA, ARYA BADAI, SIBIN, RJ SIBIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.