തിരുവനന്തപുരം: പൊലീസുകാരിയെ പീഡിപ്പിച്ച സംഭവം ഒത്തുതീർപ്പാക്കാൻ പ്രതിയായ സബ് ഇൻസ്പെക്ടറിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം. കെ.എ.പി മൂന്നാം ബറ്റാലിയൻ അസി.കമൻഡാന്റ് സ്റ്റാർമോൻ പിള്ള,സൈബർ ഓപ്പറേഷൻസിലെ സീനിയർ സി.പി.ഒ അനു ആന്റണി എന്നിവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ഉടൻ നിയോഗിക്കാൻ ഡി.ജി.പി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |