കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി വിരമിച്ച ഡോ.സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്തതിൽ 27നകം സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. 2023 മാർച്ച് 31ന് വിരമിച്ചിട്ടും ഇത്തരം നടപടികൾ ശരിയല്ലെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. ഹർജി 27ന് പരിഗണിക്കും.അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂലവിധിയുണ്ടായിട്ടും സർക്കാർ ആനുകൂല്യം നൽകുന്നില്ലെന്ന് സിസ ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടികളുടെ ഭാഗമായാണ് ആനുകൂല്യങ്ങൾ വൈകുന്നതെന്നാണ് സർക്കാർ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |